അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു

അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു
December 27 02:31 2016 Print This Article

കൊൽക്കത്ത : രാജ്യത്തിന്റെ ദേശീയ ചിഹ്നമായ അശോക സ്തംഭം തയ്യാറാക്കിയ ചിത്രകാരൻ ദീനാനാഥ് ഭാർഗവ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വീട്ടിൽ വച്ചായിരുന്നു അന്ത്യം. 83 വയസ്സായിരുന്നു. ഭാര്യയുമായി വീട്ടിലിരിക്കുമ്പോൾ കുഴഞ്ഞു വീണ ദീനാനാഥ് ഭാർഗവയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

1940 ൽ ശാന്തിനികേതനിലെ വിശ്വഭാരതിയിൽ വിദ്യാർത്ഥിയായിരിക്കെയായിരുന്നു ദീനാനാഥ് ഭാർഗവയെ ആ ഭാഗ്യം തേടിയെത്തിയത്. പ്രിൻസിപ്പലായ ലോക പ്രശസ്ത ചിത്രകാരൻ നന്ദലാൽ ബോസ് ഭരണഘടനയുടെ പുറം ചിത്രം വരയ്ക്കാനായി അഞ്ച് വിദ്യാർത്ഥികളെ തെരഞ്ഞെടുത്തതിൽ ഒരാൾ ഭാർഗവയായിരുന്നു. ഈ സംഘമാണ് ഭരണഘടനയ്ക്ക് വേണ്ടിയുള്ള ചിത്ര നിർമ്മാണവും മറ്റും ചെയ്തത്. സ്വാതന്ത്ര്യാനന്തരം അശോക സ്തംഭം ഇന്ത്യയുടെ ദേശീയ ചിഹ്നമായതോടെ ദീനാനാഥ് ഭാർഗവ അടക്കമുള്ളവർക്ക് അതൊരു ദേശീയ അംഗീകരവുമായി.

തന്റെ ഇരുപത്തി ഒന്നാമത്തെ വയസ്സിലായിരുന്നു രാജ്യത്തിന്റെ ദേശീയ ചിഹ്നം തയ്യാറാക്കാനുള്ള അവസരം ദീനാനാഥ് ഭാർഗവയെ തേടിയെത്തിയത്. ബംഗാളി ചിത്രരചനയോട് എന്നും ആഭിമുഖ്യം പുലർത്തിയ കലാകാരനായിരുന്നു നന്ദലാൽ ബോസ്. ഇന്ത്യയുടെ ദേശീയ ചിഹ്നവും മറ്റും തയ്യാറാക്കുമ്പോൾ ബംഗാളി ആഭിമുഖ്യം അതിൽ പ്രതിഫലിക്കരുതെന്ന് നന്ദലാൽ ബോസ് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടാണ് ആ ജോലി താൻ സ്വയം നിർവ്വഹിക്കാതെ ദീനാനാഥ് ഭാർഗവയടക്കമുള്ളവരെ ആ ചുമതല ഏൽപ്പിച്ചത്.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

8 + 9 =