ആരൊക്കെ ഇന്ത്യ വിടണം ?

ആരൊക്കെ ഇന്ത്യ വിടണം ?
January 10 18:04 2017 Print This Article

ആരൊക്കെയാണ് പാക്കിസ്ഥാനില്‍ പോവേണ്ടത്?
കേരളത്തിൽ നിന്ന് കമല്‍..ബോളിവുഡില്‍ നിന്ന് ഷാരൂഖ്ഖാന്‍..റിസര്‍വ് ബാങ്കില്‍നിന്ന് ഡോക്ടര്‍ രഘുറാം രാജന്‍..ഇന്‍ഫോസിസില്‍ നിന്ന് നാരായണ മൂര്‍ത്തി
..തമിഴകത്ത് നിന്ന് കമല്‍ഹാസന്‍..നോവലിസ്റ്റ് നയന്‍താര സഹ്ഗല്‍..ശാസ്ത്രജ്ഞന്‍ പി എം ഭാര്‍ഗവ…എഴുത്തുകാരന്‍ അശോക്‌ വാജ്പേയ്‌…ബോളി വുഡ് താരം ഇര്‍ഫാന്‍ ഖാന്‍ …ഗുജറാത്ത് എഴുത്തുകാരന്‍ ഗണേഷ് ദേവി…വാരണാസിയില്‍ നിന്ന് കവി കാശിനാഥ്…

ഈ ലിസ്റ്റ് ഇവിടെ അവസാനിക്കുന്നില്ല… ബീഫ് തിന്നവരും രണ്ടു പെറ്റവരും പടക്കം പൊട്ടിച്ചവരും ഒക്കെ ക്യൂവിലാണ്. ഒന്ന് ചോദിക്കട്ടെ സംഘികളെ, ഇന്ത്യ നിങ്ങളുടെ തറവാട്ടുസ്വത്ത് ആയത് എന്നു മുതലാണ്. ഞങ്ങളുടെ ജീനുകള്‍ പഠിച്ചാല്‍ ഒരുപക്ഷെ നിങ്ങളെക്കാള്‍ പാരമ്പര്യം ഈ മണ്ണില്‍ തീര്‍ച്ചയായും കാണും. അധിനിവേശം നടന്നപ്പോള്‍ മലര്‍ന്നുകിടന്നും കമിഴ്ന്നുകിടന്നും സഹകരിച്ച ഒരൊറ്റ വിഭാഗം മാത്രമേ ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളൂ.

എടുത്തു പറയത്തക്ക ഒരു സ്വാതന്ത്ര്യ സമര പോരാളിയും സംഘികള്‍ക്ക് ഉണ്ടായിട്ടില്ല. ബ്രിട്ടീഷുകാര്‍ക്ക് എതിരെ ഊര്‍ജ്ജം വിനിയോഗിക്കാതെ മുസ്ലിമിനും കമ്മ്യുണിസ്റ്റിനും എതിരെ ഉപയോഗിക്കാന്‍ അണികളെ ഉപദേശിച്ചവരും, ആന്തമാനിലെ ജയിലില്‍ കൂമ്പിനിടി കിട്ടിയപ്പോള്‍ എല്ലുന്തിയ സായിപ്പിന്‍റെ കാല്‍ക്കല്‍ വീണു ചെരുപ്പ് നക്കി മാപ്പപേക്ഷിച്ചവരും, രാഷ്ട്ര പിതാവിന്‍റെ ശോഷിച്ച ശരീരത്തിലേക്ക് വെടിയുണ്ട പായിച്ചവരുമാണ് ഇന്ന് മറ്റുള്ളവരോട് പാക്കിസ്ഥാനിലേക്ക് പോവാന്‍ പറയുന്നത്.

നടക്കില്ല. ഞങ്ങൾ ഇന്ത്യക്കാര്‍ ഇന്ത്യയില്‍ ജീവിക്കും. ദേ ഈ മണ്ണില്‍. ഞങ്ങളുടെ പൂര്‍വികര്‍ ഈനാടിന്‍റെ മോചനത്തിനു വേണ്ടി ചോരകൊണ്ട് ചരിതം രചിച്ച ഈ മണ്ണില്‍. അവരുടെ മീസാന്‍ കല്ലുകളും ശവകുടീരങ്ങളും ചിതയുമുള്ള ഈ മണ്ണില്‍ നിങ്ങൾ ഇന്നീ കാണിക്കുന്ന വീര്യം വെള്ളക്കാരന്‍ ഇന്ത്യ ഭരിച്ചപ്പോള്‍ കാണിച്ചിരുന്നെങ്കില്‍ വല്ല ഫലവും ഉണ്ടായേനെ. അതിനു ദേശസ്നേഹം വേണം. അല്ലാതെ കാവി കളസം ധരിക്കുമ്പോള്‍ മാത്രം തോന്നുന്ന ചൊറിച്ചിലല്ല ദേശസ്നേഹം!!…

മിസ്‌ കാൾ അടിച്ചും അടിക്കതെയും 10 കോടിക്കടുത്ത് അംഗങ്ങളുള്ള ഒരു പാർട്ടിയുടെ നേതാവിനോടൊരു വാക്ക്, ബാക്കിയുള്ള 100 കോടിയിൽ അധികം വരുന്ന ഇന്ത്യക്കാരോട് ഇന്ത്യ വിട്ടു പോകണം എന്ന് പറയുന്നതിലും നല്ലത് 10 കോടി വരുന്ന നിങ്ങളുടെ ആൾക്കാരെയും വിളിച്ചു പകിസ്ഥാനിലോട്ടു പോകുന്നതല്ലേ എളുപ്പം ………..?

ഇത് നമ്മളോടല്ല എന്നുകരുതി മിണ്ടാതിരിക്കുന്നവരോട് ഒരു വാക്ക്… നാളെ അവർ നമ്മുടെ നേരെയും തിരിയും., പ്രതികരിക്കുക..പ്രതിഷേധിക്കുക..ഇന്ത്യ നമ്മുടേതാണ്..നമ്മുടെ പിതാക്കന്മർ ചോരയും നീരും ജീവനും കൊടുത്തു നേടിയെടുത്ത മണ്ണ്. മക്കൾക്കും കൊച്ചുമക്കൾക്കും വരും തലമുറക്കും സ്വാതന്ത്ര്യത്തോടെ സമാധാനത്തോടെ ജീവിക്കാൻ വേണ്ടി നേടിയെടുത്ത മണ്ണ്. ആ മണ്ണ് ഒരുത്തനും അടിയറ വെക്കില്ല. ഞങ്ങളോട് ഇവിടെ നിന്നും പോകാൻ പറയാൻ ഇനി ഒരുത്തനും നാവു ഉയർത്തേണ്ടതില്ല. ഞങ്ങൾ ഇവിടെ ജീവിക്കും. ഈ ഭൂമി ഉള്ളിടത്തോളം കാലം ഞങ്ങളിവിടെയുണ്ടാകും.

കടപ്പാട്:

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

5 + 2 =