ഐ.പി.സിയുടെ സീനിയർ പാസ്റ്റർ കെ സി ചെറിയാൻ കർത്താവിൽ നിദ്രപ്രാപിച്ചു.

ഐ.പി.സിയുടെ  സീനിയർ പാസ്റ്റർ കെ സി ചെറിയാൻ കർത്താവിൽ നിദ്രപ്രാപിച്ചു.
December 30 18:29 2016 Print This Article

ഐ.പി.സി സീനിയർ ശുശ്രുഷകനും കോട്ടയം നോർത്ത് സെന്റർ മിനിസ്റ്ററുമായ പാസ്റ്റർ കെ സി ചെറിയാൻ കർത്താവിൽ നിദ്രപ്രാപിച്ചു. സംസ്കാരം പിന്നീട്.
കർതൃദാസന്‍ കേരളത്തിന്റെ വിവിധ ഇടങ്ങളിലും വിദേശത്തും ശുശ്രൂഷകനായിരുന്നിട്ടുണ്ട്. കഴിഞ്ഞ ചില വര്‍ഷങ്ങളായി കോട്ടയം സീയോന്‍ ടാബര്‍നാക്കിള്‍ സഭയുടെ ശുശ്രൂഷകനായി തുടരുകയായിരുന്നു.

താഴത്തങ്ങാടി കടവൂര്‍ കറിയാച്ചന്‍ കോട്ടയത്തെ ആരംഭകാല വിശ്വാസികളില്‍ ഒരാളായിരുന്നു. കറിയാച്ചന്റെ ഭാര്യ ശോശാമ്മയുടെയും പുത്രനായി കെ.സി. ചെറിയാന്‍(കുഞ്ഞ്) ജനിച്ചു. 1934-ല്‍ രക്ഷിക്കപ്പെട്ടു.1950-ല്‍ സ്നാനപ്പെടുകയും 1956-ല്‍ ആത്മ സ്നാനം പ്രാപിക്കുകയും ചെയ്തു. ബാങ്ക് ജോലി രാജിവച്ച് പൂര്‍ണ്ണ സമയ സുവിശേഷ പ്രവര്‍ത്തനത്തില്‍ പ്രവേശിച്ചു.

വടവാതൂര്‍ ശാലേം ബൈബിള്‍ കോളജ്, സതേണ്‍ ഏഷ്യ ബൈബിള്‍ കോളജ് എന്നിവിടങ്ങളില്‍ വേദാഭ്യാസം നിര്‍വഹിച്ച ശേഷം തലപ്പാടി, കുമരകം, വടവാതൂര്‍, കൊല്ലാട്, മൂലേടം, ഫിലദല്‍ഫിയ, കോട്ടയം ടാബര്‍നാക്കിള്‍, കുമ്പനാട് ഹെബ്രോന്‍, ഐപിസി കുവൈറ്റ് എന്നിവിടങ്ങളില്‍ അനുഗ്രഹീതമായ ശുശ്രൂഷകള്‍ നിര്‍വഹിച്ചു.ഒരു വാഗ്മിയും തികഞ്ഞ വേദവിജ്ഞാനിയുമായ താന്‍ വിവിധ ബൈബിള്‍ സ്കൂളുകളില്‍ അദ്ധ്യാപകനായിരുന്നു.

1962ല്‍ താന്‍ സ്കൂള്‍ അധ്യാപികയായ അന്നമ്മയെ വിവാഹം കഴിച്ചു. സഹധര്‍മ്മിണി അന്നമ്മ നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് കര്‍ത്തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു. പാസ്റ്റര്‍ റ്റി.പി. വര്‍ഗീസ് കോട്ടയം നോര്‍ത്ത് ശുശ്രൂഷകനായിരുന്നപ്പോള്‍ താന്‍ സെന്റര്‍ സഹശുശ്രൂഷകനായും അദ്ദേഹത്തിന്റെ നിര്യാണ ശേഷം പിന്നീട് സെന്റര്‍ ശുശ്രൂഷകനായും സേവനം അനുഷ്ഠിക്കുകയായിരുന്നു.

കുടുംബത്തിന്റെയും മറ്റു പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ക്രിസ്ത്യൻ മീഡിയ പങ്ക് ചേരുന്നു

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

8 + 5 =