തന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാദർ ടോം…

തന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫാദർ ടോം…
December 26 18:12 2016 Print This Article

കോട്ടയം: യെമനിൽ നിന്ന് തട്ടിക്കൊണ്ടു പോയ മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിൽ ആരോഗ്യസ്‌ഥിതി മോശമാണെന്നും തന്റെ ജീവൻ രക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതുൾപ്പടെയുള്ള കാര്യങ്ങൾ വിശദീകരിക്കുന്ന അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു.

മോചനത്തിനായുള്ള നടപടികൾ വാർത്തകളിൽ മാത്രം ഒതുങ്ങുകയാണെന്നും പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ആവശ്യപ്പെട്ടിട്ടും തന്റെ മോചനത്തിന് യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും ഫാ.ടോം ഉഴുന്നാലിൽ വീഡിയോ സന്ദേശത്തിൽ പറയുന്നുണ്ട്. താൻ വളരെയേറെ ദുഖിതനും നിരാശനുമാണെന്നും അദ്ദേഹം വിഡിയോവിൽ പറയുന്നു.

സമൂഹ മാധ്യമങ്ങളിലൂടെയാണ് ടോം ഉഴുന്നാലിലിന്റെ വീഡിയോ പുറത്തു വന്നത്. തന്നെ രക്ഷിക്കുന്നതിനു സഭയുടെ ഭാഗത്തുനിന്നും സർക്കാരുകളുടെ ഭാഗത്തു നിന്നും അടിയന്തര നടപടികൾ ഉണ്ടാകണം. താനൊരു ഇന്ത്യാക്കാരനായതിനാലാണ് ഈ അവസ്‌ഥ നേരിടേണ്ടി വന്നത്. തന്റെ ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കുകയാണെന്നും എത്രയും വേഗം വൈദ്യസഹായം എത്തിക്കണമെന്നും അദ്ദേഹം വീഡിയോ സന്ദേശത്തിൽ അഭ്യർഥിക്കുന്നുണ്ട്.

മാർച്ച് നാലിനാണ് ഫാ.ടോം ഉഴുന്നാലിലിനെ യെമിനിലെ ഏദനിൽ നിന്നും ഭീകരർ തട്ടിക്കൊണ്ടു പോയത്. പിന്നീട് കേന്ദ്ര വിദേശകാര്യമന്ത്രാലയം ഉൾപ്പടെ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഫാ.ടോമിന്റെ മോചനത്തിന് കേന്ദ്ര സർക്കാർ എല്ലാ സഹായവും നേരത്തെ വാഗ്ദാനം ചെയ്തിരുന്നു.

അതേസമയം, പുറത്തുവന്ന വീഡിയോ സന്ദേശത്തിന്റെ ആധികാരികതയും വിശ്വാസ്യതയും പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

9 + 8 =