തീവ്രവാദികളിൽ നിന്ന് സുവിശേഷകർ എഴുന്നേൽക്കുന്നു…

തീവ്രവാദികളിൽ നിന്ന് സുവിശേഷകർ എഴുന്നേൽക്കുന്നു…
January 03 12:27 2017 Print This Article

ബൗച്ചി (വടക്കു കിഴക്കൻ നൈജീരിയ) : കടുത്ത പീഡനങ്ങൾക്കിടയിലും സ്വന്തജീവനെപ്പോലും തൃണവൽഗണിച്ചുകൊണ്ടു നൈജീരിയയിൽ പ്രവർത്തിക്കുന്ന ആഗോള സുവിശേഷ സംഘടനയായ ക്രിസ്ത്യൻ എയ്ഡ് മിഷൻ എന്ന സംഘടനയിലെ പ്രവർത്തകരാണ് തീവ്രവാദികളെപ്പോലും ക്രിസ്തുവിങ്കലേക്ക് നയിച്ചുകൊണ്ട് സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെക്കുന്നത്.

കഴിഞ്ഞ 10 വർഷത്തോളമായി നൈജീരിയയിൽ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയാണ് ബോക്കോ ഹറാം. ക്രൈസ്തവരെ ദേശത്തുനിന്നും ഉന്മൂലനം ചെയ്യുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ചെറുതും വലുതുമായ അനേക കൂട്ടക്കൊലകൾ ക്രൈസ്തവർക്കെതിരെ നടത്തിയ ഗ്രൂപ്പാണിത്. ഇന്നും വളരെ ശക്തമായി നൈജീരിയയിൽ നിലനിൽക്കുന്നുണ്ട്.

എന്നാൽ. കഴിഞ്ഞ രണ്ടുവർഷത്തോളമായി ക്രിസ്ത്യൻ എയ്ഡ്സ് മിഷൻ എന്ന സംഘടന ഇവരുടെ ഇടയിൽ രഹസ്യമായി പ്രവർത്തിക്കുകയും സാധാരണ ജനങ്ങളോടൊപ്പം തീവ്രവാദികളിൽ നിന്നും ചിലരെ ക്രിസ്തുവിനായി നേടുകയും ചെയ്തു. കഴിഞ്ഞ വർഷവും തീവ്രവാദികളിൽ നിന്നും ചിലരെ നേടുവാൻ കഴിഞ്ഞിരുന്നു.

തീവ്രവാദികളിൽ നിന്നും രക്ഷിക്കപ്പെട്ടവർ ബൈബിൾ പഠിച്ചതിനു ശേഷം രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ സുവിശേഷത്തിനു വേണ്ടി ഇറങ്ങിക്കഴിഞ്ഞു. ദൈവം തീവ്രവാദികളുടെ ഇടയിൽ നിന്നും സുവിശേഷകരെ എഴുന്നേൽപ്പിക്കുന്നു എന്ന തിരിച്ചറിവ് സംഘടനക്ക് പുത്തൻ ഉണർവ് ലഭിച്ചതായി സംഘടനയുടെ ആഫ്രിക്കൻ ഡയറക്ടർ ആമി കോട്ടൻ പറഞ്ഞു. സുരക്ഷാ കാരണങ്ങളാൽ പേരുവിവരങ്ങൾ പുറത്തുവിടാൻ സാധിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ഇനിയും ദൈവ പ്രവർത്തികൾ തീവ്രവാദികളുടെ ഇടയിൽ സംഭവിക്കുവാൻ ദൈവജനത്തിന്റെ പ്രാർത്ഥനയെ ചോദിക്കുന്നു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

7 + 7 =