നിറം വർധിപ്പിക്കാൻ ബീറ്റ്റൂട്ട് ജ്യൂസ് ….

നിറം വർധിപ്പിക്കാൻ  ബീറ്റ്റൂട്ട്   ജ്യൂസ് ….
September 22 06:16 2016 Print This Article

ഏറ്റവും എളുപ്പത്തില്‍ കുറഞ്ഞ ചിലവില്‍ തയ്യാറാക്കാനാവുന്ന ബീറ്റ്റൂട്ട് ജ്യൂസ് നിറം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ മിടുക്കനാണ്.
ആന്റി ഓക്സിഡന്റ്സ്, നൈട്രേറ്റ്സ്, ബീറ്റെയിന്‍, അയേണ്‍ പോലുള്ള പോഷക ഘടകങ്ങള്‍ കൊണ്ട് സംപുഷ്ടമാണ് ബീറ്റ്റൂട്ട്. സത്യത്തില്‍ വേവിച്ചുകഴിഞ്ഞാല്‍ ബീറ്റ്റൂട്ടിന്റെ ഔഷധഗുണം നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. അതിനാൽ വേവിക്കാതെ ഫ്രഷ് ജ്യൂസായി ബീറ്റ്റൂട്ട് കഴിക്കുന്നതാണ് ഏറ്റവും മികച്ചത്.

നിറം വർധിപ്പിക്കുന്ന കാര്യത്തിൽ മാത്രമല്ല, രക്തം ശുദ്ധീകരിച്ചു രക്തസമ്മർദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നതിനും ബീറ്റ്റൂട്ട് മിടുക്കനാണ്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. തൊലിപ്പുറത്തുണ്ടാകുന്ന അലര്ജി‍ക്കും ബീറ്റ്റൂട്ട് ജ്യൂസ് ഉത്തമമാണ്. ചർമ്മത്തിന്റെ സ്വാഭാവിക നിറം മെച്ചപ്പെടുത്തി കൂടുതല്‍ വെളുപ്പ് നിറം നല്കുന്നു. ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നതിലൂടെയും മുഖക്കുരു ഇല്ലാതാക്കാം. ബീറ്റാ കരോട്ടീനും ആന്റിയോക്‌സിഡന്റ്‌സും അടങ്ങിയ ബീറ്റ്റൂട്ട് ജ്യൂസ് ചർമ്മത്തെ ക്ലീനാക്കി വെക്കും. മസില്‍ പവറിന്റെ കാര്യത്തിലും ബീറ്റ്‌റൂട്ട് മോശമല്ല, ശരീരത്തിലെ മസിലുകൾക്ക് ശക്തി കൂട്ടാന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് ഉത്തമമാണ്.

—————
ബീറ്റ്റൂട്ട്_ജ്യൂസ്
——–

ആവശ്യമുള്ള സാധനങ്ങള്‍:

1- ബീറ്റ് റൂട്ട് ഒരെണ്ണം ചെറുത്
2- പഞ്ചസാര ആവശ്യത്തിന്
3- ഇഞ്ചി ഒരു കഷണം
4- വെള്ളം രണ്ട് ഗ്ലാസ്
5- ചെറുനാരങ്ങ രണ്ടെണ്ണം

ഉണ്ടാക്കുന്ന വിധം:

ബീറ്റ്‌റൂട്ട് തൊലികളഞ്ഞ് കഷണങ്ങള്‍ ആക്കുക. മിക്സിയില്‍ വെള്ളവും പഞ്ചസാരയും ബീറ്റ്‌റൂട്ടും ഇഞ്ചി അരിഞ്ഞതും കൂട്ടിചേർത്ത് അടിക്കുക. നന്നായി ഗ്രൈൻഡ് ആയാൽ അരിച്ചു എടുക്കുക. ശേഷം അല്പം ചെറുനാരങ്ങനീരും ചേർത്തു ഇളക്കുക. ആവശ്യമെങ്കിൽ പഞ്ചസാര അൽപ്പം ചേർക്കാം. അങ്ങനെ ബീറ്റ് റൂട്ട് ജ്യൂസ് റെഡി. ഫ്രഷായി തന്നെ ഉപയോഗിക്കണം. എടുത്ത് വെക്കരുത്.

കടപ്പാട്

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

2 + 9 =