നേപ്പാളിൽ വീണ്ടും ക്രിസ്തുമസ്.. ആഹ്ലാദത്തിൽ നേപ്പാളിയൻ ക്രിസ്ത്യാനികൾ

നേപ്പാളിൽ വീണ്ടും ക്രിസ്തുമസ്.. ആഹ്ലാദത്തിൽ നേപ്പാളിയൻ ക്രിസ്ത്യാനികൾ
December 31 04:32 2016 Print This Article

കാഠ്മണ്ടു: നേപ്പാളിൽ നിരോധിച്ചിരുന്ന ക്രിസ്തുമസ് അവധികളും ആഘോഷങ്ങളും ന്യൂനപക്ഷങ്ങളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ വർഷം മുതൽ പുനഃസ്ഥാപിച്ചുകൊണ്ടു സർക്കാർ ഉത്തരവായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവായിരുന്ന മുന്‍ പ്രധാനമന്ത്രി പ്രസാദ് ഓലി കഴിഞ്ഞ ഏപ്രിലില്‍ ഇത്തരം അവധികലും മറ്റും എടുത്തു നീക്കിയിരുന്നു.

ക്രൈസ്തവരുടെ എതിര്‍പ്പുകള്‍ ശ്കതമായതിനെ തുടർന്ന് ഓഗസ്റ്റില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോൾ പുതിയ പ്രധാനമന്ത്രി പുഷ്പ കമാലിന്റെ സര്‍ക്കാരാണ് ക്രിസ്തുമസ് പൊതു അവധിയായി പുന:സ്ഥാപിച്ചത്. ദേശത്തും വിദേശത്തുമുള്ള നേപ്പാളിലെ എല്ലാ ക്രൈസ്തവര്‍ക്കും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയുമായ ക്രിസ്തുമസ് ആശംസകൾ അർപ്പിക്കാനും അദ്ദേഹം മറന്നില്ല.

29 മില്യന്‍ ജനസംഖ്യയില്‍ ക്രൈസ്തവര്‍ ഇവിടെ ന്യൂനപക്ഷമാണ്. 81 ശതമാനവും ഹിന്ദുക്കളാണ്. 9 ശതമാനം ബുദ്ധമതക്കാരും നാലു ശതമാനം ഇസ്ലാംമതവിശ്വാസികളുമാണ്. മൂന്നുശതമാനം കിരാന്റ് മുണ്ടും എന്ന മതത്തില്‍ പെട്ടവരാണ്. ആയിരക്കണക്കിന് അക്രൈസ്തവര്‍ ക്രിസ്തുമസ് ആഘോഷങ്ങളില്‍ പങ്കെടുത്തു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

4 + 9 =