പരവൂർ ദുരന്തം : DNA ടെസ്റ്റിലൂടെ 9 പേരെ തിരിച്ചറിഞ്ഞു

പരവൂർ ദുരന്തം : DNA  ടെസ്റ്റിലൂടെ 9 പേരെ തിരിച്ചറിഞ്ഞു
April 17 01:43 2016 Print This Article

തിരുവനന്തപുരം : പരവൂർ  വെടിക്കെട്ടപകടത്തിൽ മരിച്ച ഒൻപത്  പേരുടെ  മൃതദേഹങ്ങൾ കൂടി  DNA ടെസ്റ്റിലൂടെ

തിരിച്ചറിഞ്ഞു .  വെഞ്ഞാറമൂട്  ചെമ്പൂരിൽ  ആളുമാറി സംസ്കരിച്ച ഒരാളുടെ മൃതദേഹമടക്കം തിരുവനന്തപുരം

ജില്ലയിൽ നിന്നുള്ള മൂന്നുപേരുടെയും  കൊല്ലം ജില്ലക്കാരായ ആറ്  പേരുടെയും  മൃതദേഹങ്ങളാണ്  തിരിച്ചറിഞ്ഞത് .

രാജീവ് ഗാന്ധി  സെന്റർ ഫോർ  ബയോ  ടെക് നോളജിയിൽ  നടത്തിയ  ആദ്യഘട്ട  പരിശോധനയിൽ തന്നെ ഇത്രയും പേരെ തിരിച്ചറിയുകയായിരുന്നു.

 

നിലമേൽ കുര്യോട്  ആശാഭവനിൽ  രാജന്റെ മകൻ അനിൽകുമാർ (34),  വെഞ്ഞാറമൂട്‌  ചെമ്പൂര് മുദാക്കൽ  ശോഭ നിവാസിൽ സോമൻ മകൻ  സാബു (43).,  പരവൂർ  പൂതക്കുളം വടക്കേവിളയിൽ  ചുമ്മാർ (19),  പരവൂർ  കുഴി മണ്ടൽ  മാറനഴികത്ത്  ഗോപിനാഥ പിള്ള (56 ), പരവൂർ  കോങ്ങാൽ  തെക്കേ കായലഴികത്ത്‌  സഹീർ കുട്ടി , കടക്കൽ സന്ധ്യാ വിലാസത്തിൽ  കുട്ടപ്പൻ (36),  ആറ്റിങ്ങൽ കോരാണി  ബ്ലോക്ക്‌ നമ്പർ  44 ൽ  സോമൻ , കഴക്കൂട്ടം  ശ്രീനഗർ  അനിലഭവനിൽ   അനുലാൽ (29), പരവൂർ  ഒഴുകുപാറ  അനീഷ്‌ഭവനിൽ  അനീഷ്‌ (30)  എന്നിവരെയാണ്  തിരിച്ചറിഞ്ഞത് .

 

ഇതിൽ സാബുവിന്റെ മൃതദേഹമാണ്  മാറി സംസ്കരിച്ചത്.  സാബുവിന്റെ മൃതദേഹം  വെഞ്ഞാറമൂട്   മാമ്മൂട് സ്വദേശി  പ്രമോദ്  അയ്യിരിക്കുമെന്നു കരുതി  സംസ്കരിക്കുകയായിരുന്നു . കമ്പക്കെട്ടിന്റെ  കരാറുകാരൻ  കഴക്കൂട്ടം സ്വദേശി  സുരേന്ദ്രന്റെ  സഹായി ആയിരുന്നു പ്രമോദ്.  എന്നാൽ പിന്നീട് പ്രമോദ് പരുക്കുകളോടെ ചികിത്സയിൽ  ആണെന്ന വിവരം ബന്ധുക്കൾക്ക്  ലഭിക്കുകയായിരുന്നു.   ആളുമാറി സംസ്കരിച്ചത്  വലിയ ആശയ കുഴപ്പം ഉണ്ടാക്കിയിരുന്നു . ഇനിയും   മൃതദേഹങ്ങൾ  തിരിച്ചറിയാനുണ്ട്‌ .

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

3 + 8 =