പീഡനത്തിനിടയിലും ഇറാനിൽ ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നു..

പീഡനത്തിനിടയിലും ഇറാനിൽ ക്രൈസ്തവരുടെ എണ്ണം വർധിക്കുന്നു..
December 01 12:26 2016 Print This Article

ടെഹ്‌റാന്‍: ഇറാനിൽ ക്രൈസ്തവ പീഡനങ്ങൾ വർധിക്കും തോറും ക്രിസ്തുവിലും ക്രിസ്തുവിന്റെ സുവിശേഷത്തിലും ആകൃഷ്ടരായി അനേകർ ക്രൈസ്തവ മാർഗം സ്വീകരിക്കുന്നതായി സുവിശേഷ പ്രസ്ഥാനമായ ‘ഇലാം’ നല്‍കിയ കണക്കുകള്‍ പ്രകാരം വ്യക്തമാകുന്നു. ഈ മാസം മാത്രം 200-ല്‍ അധികം ഇറാനികള്‍ സ്വീകരിച്ച് ക്രൈസ്തവരായി മാറിയിട്ടുണ്ട്.

സര്‍ക്കാര്‍ സംവിധാനങ്ങളുടെ കണ്ണില്‍പെടാതെ വീടുകള്‍ കേന്ദ്രീകരിച്ച് വളരെ രഹസ്യമായിട്ടാണ് ഇറാനില്‍ ക്രൈസ്തവ ആരാധന നടക്കുന്നത്. ഇത്തരം പ്രാര്‍ത്ഥന കൂട്ടായ്മ സര്‍ക്കാര്‍ കണ്ടുപിടിച്ചാല്‍ വിശ്വാസികള്‍ കടുത്ത ശിക്ഷയാണ് നേരിടേണ്ടി വരിക. ഇറാനിലെ ക്രൈസ്തവരുടെ എണ്ണത്തില്‍ വലിയ വളര്‍ച്ചയാണ് കുറച്ചുകാലമായി ഉണ്ടാകുന്നതെന്ന് സിസിഎം മിനിസ്ട്രീസ് എന്ന സുവിശേഷ സംഘടനയുടെ സിഇഒ മാനി ഇഫ്‌റാന്‍ ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

“ഇറാനില്‍ ക്രൈസ്തവരായി മാറുന്നതില്‍ വലിയ ഒരു ശതമാനവും യുവാക്കളാണ്. ഒരു പുതിയ ഉണര്‍വാണ് രാജ്യത്ത് നടക്കുന്നതെന്ന് ഞങ്ങള്‍ കരുതുന്നു. ഇറാനിലെ യുവാക്കള്‍ മുസ്ലീം ഭരണാധികാരികളുടെ ക്രൂരതയില്‍ മനംമടുത്ത അവസ്ഥയിലാണ്. അക്രമവും, അരാചകത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഇസ്ലാം മതം കൂടുതല്‍ ഊന്നല്‍ നല്‍കുന്നതെന്ന് അവര്‍ പറയുന്നു.

ടെലിവിഷനിലൂടെയും, സാമൂഹ്യമാധ്യമങ്ങളിലൂടെയുമാണ് ക്രൈസ്തവ വിശ്വാസത്തെ കുറിച്ചുള്ള വിവരങ്ങളും, പഠനങ്ങളും അനേകരുടെ ജീവിത സാക്ഷ്യവുമാണ് ഇസ്ലാം മതസ്ഥരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് ആനയിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തേയും, സമാധാനം ആഗ്രഹിക്കുന്ന പടിഞ്ഞാറന്‍ സംസ്‌കാരത്തേയും അവര്‍ സ്വീകരിക്കുകയാണ്”. മാനി ഇഫ്‌റാന്‍ പറഞ്ഞു. ഇവിടെ വളര്‍ന്നു വരുന്ന പുതിയ ക്രൈസ്തവ സമൂഹം പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ വെല്ലുവിളി നേരിടുന്ന ക്രൈസ്തവര്‍ക്ക് പ്രത്യാശയുടെ പുതിയ നാമ്പുകളാണ് സമ്മാനിക്കുന്നത്

1979-ല്‍ ഇറാനിലുണ്ടായ വിപ്ലവത്തോടാണ് നിലവിലെ സാഹചര്യങ്ങളെ മാനി ഇഫ്‌റാന്‍ താരതമ്യപ്പെടുത്തിയത്. അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ക്കപ്പെട്ടതു മുതല്‍, മതപരിവര്‍ത്തനം നടത്തുന്ന ഇറാനികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇസ്ലാം മതത്തില്‍ നിന്നും ഉണ്ടാകുന്ന ഭീഷണി വകവയ്ക്കാതെ ആയിരങ്ങളാണ് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക..

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

7 + 3 =