മുറിവും വേദനയും പെട്ടെന്ന് മാറില്ല

മുറിവും വേദനയും പെട്ടെന്ന് മാറില്ല
December 19 16:29 2016 Print This Article

കൊച്ചി: ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അവഹേളിക്കുന്ന രീതിയില്‍ ഭാഷാപോഷിണി മാസികയില്‍ വന്ന ചിത്രം ക്രൈസ്തവ വിശ്വാസികളില്‍ ഉണ്ടാക്കിയ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ലെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.

ഇത് എല്ലാ ക്രിസ്തീയ വിശ്വാസികളെയും വേദനിപ്പിച്ചു. ക്രൈസ്തവ സന്യാസിമാരെ അതില്‍ ചിത്രീകരിച്ചതിലൂടെ ലക്ഷക്കണക്കായ സമര്‍പ്പിതരെയും അപമാനിച്ചിരിക്കുകയാണെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.

മാധ്യമങ്ങള്‍ക്ക് ഒരു വീഴ്ചയുണ്ടായാല്‍ അതിന്റെ പേരില്‍ അവക്കെതിരെ തിരിയുന്നത് ഉചിതമല്ലെന്ന നിലപാടാണ് കര്‍ദ്ദിനാള്‍ നേരത്തെ സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ മലയാള മനോരമ ശനിയാഴ്ച ഒന്നാംപേജില്‍ വളരെ പ്രാധാന്യത്തോടെ നല്‍കിയിരുന്നു. ഇപ്പോള്‍ അദ്ദേഹം ശക്തമായ ഭാഷയില്‍ മനോരമ പ്രസിദ്ധീകരണമായ ഭാഷാപോഷിണിയുടെ നടപടിയെ വിമര്‍ശിക്കുന്നു.

രചനകള്‍ പലതവണ വായിച്ചും പരിശോധിച്ചും തിരുത്തിയും പ്രസിദ്ധീകരിക്കാനാവുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണത്തില്‍ ഇതു വന്നു എന്നതു വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ സംഭവിക്കരുതായിരുന്നു. തങ്ങളുടെ വികാരങ്ങളെ ആഴത്തില്‍ മുറിപ്പെടുത്തുന്ന ഈ സംഭവത്തില്‍ വിശ്വാസികള്‍ പലേടത്തും പരസ്യമായ പ്രതിഷേധ പ്രകടനങ്ങളിലേക്ക് ഇറങ്ങിയതായി കാണുന്നു.

ഇതേസമയം ആ മാസികയുടെ മാനേജ്‌മെന്റ് പത്രത്തിലൂടെ ക്ഷമാപണം നടത്തിയത് ഒരു ക്രിയാത്മക പ്രതികരണമായി കണക്കാക്കുന്നു. പ്രസ്തുത ചിത്രം ഉണ്ടാക്കിയ മുറിവും വേദനയും പെട്ടെന്നു മാറുന്നതല്ല. വിശ്വാസികളുടെ വികാരവിചാരങ്ങള്‍ കണക്കിലെടുത്ത് കൂടുതല്‍ ഉത്തരവാദിത്വത്തോടെ മാധ്യമപ്രവര്‍ത്തനം നടത്താനും എല്ലാവര്‍ക്കും ഇതു പാഠമാകേണ്ടതാണെന്നും മാര്‍ ആലഞ്ചേരി ഓര്‍മ്മിപ്പിച്ചു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

3 + 9 =