യു.എസ് – ഇസ്രയേൽ ബന്ധം വഷളാകുന്നു

യു.എസ് –  ഇസ്രയേൽ  ബന്ധം വഷളാകുന്നു
December 26 17:44 2016 Print This Article

ന്യൂയോര്‍ക്ക്: പാലസ്തീനിലെ ജൂതകുടിയേറ്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന യു.എന്‍ പ്രമേയത്തെ ചൊല്ലി ഇസ്രയേലും അമേരിക്കയും തമ്മിലുള്ള ബന്ധം വഷളാകുന്നു. പതിവിന് വിരുദ്ധമായി വീറ്റോ പ്രയോഗിക്കാതെ പ്രമേയം പാസാക്കിയെടുക്കാന്‍ സഹായിച്ച യു.എസ് നടപടി ഇസ്രയേലിനെ ചൊടിപ്പിക്കുകയും അമ്പരപ്പിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നത്തില്‍ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ അംബാസഡര്‍ ഡാനിയല്‍ ഷാപിറോയെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ചു.

യു.എന്‍ രക്ഷാസമിതിയില്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്ത മറ്റു രാജ്യങ്ങളുടെ അംബാസഡര്‍മാരെ ഇസ്രയേൽ നേരത്തെ വിളിച്ചു വരുത്തിയിരുന്നു. അന്താരാഷ്ട്ര വിലക്കുകള്‍ കാറ്റില്‍പറത്തി പാലസ്തീന്‍ മണ്ണില്‍ തുടരുന്ന അധിനിവേശ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയത്തെ ലജ്ജാവഹമെന്നാണ് ഇസ്രയേൽ വിശേഷിപ്പിച്ചത്. യു.എന്‍ പ്രമേയത്തിനെതിരെ പ്രതികാര നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രമേയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചത് അമേരിക്കയാണെന്ന് നെതന്യാഹു ആവര്‍ത്തിച്ച് ആരോപിച്ചു.

ഒബാമ ഭരണകൂടമാണ് പ്രമേയത്തിന് മുന്‍കൈയെടുത്തതെന്ന കാര്യത്തില്‍ സംശയമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രമേയം പാസാകണമെന്ന് യു.എസ് ആഗ്രഹിച്ചിരുന്നുവെന്നാണ് തങ്ങള്‍ക്ക് ലഭിച്ച വിവരമെന്നും തെന്യാഹു പറഞ്ഞു. സുഹൃത്തുക്കള്‍ സുഹൃത്തുക്കളെ രക്ഷാസമിതിയിലേക്ക് വലിച്ചിഴക്കാന്‍ പാടില്ലെന്നായിരുന്നുവെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി. വിശ്വസ്ത സഖ്യകക്ഷിയായി മാത്രം പ്രവര്‍ത്തിച്ചിരുന്ന അമേരിക്കയില്‍നിന്ന് ഇത്തരമൊരു തിരിച്ചടി ഇസ്രയേൽ പ്രതീക്ഷിച്ചിരുന്നില്ല.

പാലസ്തീനിലെ അധിനിവേശ പ്രവര്‍ത്തനങ്ങളില്‍ പ്രസിഡന്റ് ബറാക് ഒബാമക്ക് അമര്‍ഷമുണ്ട്. തനിക്കുള്ള അതൃപ്തി പലപ്പോഴും അദ്ദേഹം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ ചൊല്ലി ഒബാമയും നെതന്യാഹുവും അകലുകയും ചെയ്തു. അധികാരത്തിന്റെ അവസാന നാളുകളില്‍ ഒബാമ യു.എന്‍ രക്ഷാസമിതിയില്‍ തങ്ങളെ ചതിക്കുമെന്ന് ഇസ്രയേൽ ഭയപ്പെട്ടിരുന്നു. പ്രമേയത്തിന്റെ പേരില്‍ ഐക്യരാഷ്ട്രസഭയോട് പ്രതികാരം തീര്‍ക്കാനാണ് ഇസ്രയേൽ തീരുമാനം. ഇസ്രയേൽ ശത്രുത പുലര്‍ത്തുന്ന അഞ്ച് യു.എന്‍ സ്ഥാപനങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നേരത്തെ നിര്‍ത്തിവെച്ചിട്ടുണ്ടെന്ന് നെതന്യാഹു പറഞ്ഞു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

1 + 2 =