ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാകുന്നത് ക്രൈസ്തവര്‍

ലോകത്ത് ഏറ്റവും കൂടുതല്‍ പീഡനത്തിന് ഇരയാകുന്നത്  ക്രൈസ്തവര്‍
January 01 04:28 2017 Print This Article

റോം: സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ന്യൂ റിലിജിയന്‍സ് നടത്തിയ പഠനത്തിൽ ലോകത്ത് ഏറ്റവും കൂടുതല്‍ മതപീഡനങ്ങള്‍ക്ക് വിധേയരാകുന്നവര്‍ ക്രൈസ്തവരാണെന്ന പഠന റിപ്പോർട്ട് പുറത്തു വന്നു. 2016 ല്‍ ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊല ചെയ്യപ്പെട്ട ക്രൈസ്തവരുടെ എണ്ണം 90,000 ആണ്. സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ ന്യൂ റിലിജിയന്‍സ് ഡയറക്ടര്‍ വത്തിക്കാന്‍ റേഡിയോവിലൂടെ പുറത്തു വിട്ടതാണ് ഈ വിവരം.

തങ്ങളുടെ ക്രൈസ്തവ വിശ്വാസം പൂര്‍ണ്ണമായും പ്രകടമാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ലോകത്തിലെ പാതിയോളം ക്രൈസ്തവര്‍. ഓരോ ആറുമിനിറ്റിലും ക്രൈസ്തവ വിശ്വാസത്തിന്റെ പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പേര് ക്രൈസ്തവർ ആയതിന്റെ പേരിൽ കൊല്ലപ്പെട്ടത് ആഫ്രിക്കയിലാണ്. വംശഹത്യയാണ് ഇവിടെ നടക്കുന്നത്. അതായത് ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യണം എന്ന ലക്ഷ്യത്തോട് കൂടിയുള്ള കൊലപാതകങ്ങൾ.

കഴിഞ്ഞ വര്‍ഷം നടന്ന ക്രൈസ്തവ കൊലപാതകങ്ങളില്‍ എഴുപത് ശതമാനവും ആഫ്രിക്കയിലെ വംശഹത്യയുടെ പേരിലാണ് നടന്നത്. ബാക്കിയുള്ള മുപ്പത് ശതമാനം ഭീകരാക്രമണത്തിന്റെ ഇരകളായിരുന്നു. ക്രൈസ്തവ ഗ്രാമങ്ങളുടെ നശീകരണവും വിവിധ ഭരണതലത്തിലുള്ള മതപീഡനങ്ങളും ഇതിന് കാരണമായി. ക്രൈസ്തവരെ സംബംന്ധിച്ചിടത്തോളം ഏറ്റവുമധികം പീഡനങ്ങൾ ഏറ്റുവാങ്ങിയ വർഷമാണ് കഴിഞ്ഞു പോയത്.

ആഫ്രിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പീഡനങ്ങൾ അനുഭവിക്കുന്നത് ഏഷ്യയിൽ ആണ്. വിവിധ രാജ്യങ്ങളിൽ കടുത്ത പീഡനങ്ങൾ ആണ് ക്രൈസ്തവർക്കു നേരിടേണ്ടി വരുന്നത്.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക.

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

6 + 1 =