വിവാഹത്തിന് വധുവിന് സാരി നിർബന്ധമാക്കിക്കൊണ്ട് ഓർത്തഡോക്സ്‌ സഭ

വിവാഹത്തിന് വധുവിന് സാരി നിർബന്ധമാക്കിക്കൊണ്ട്  ഓർത്തഡോക്സ്‌  സഭ
November 30 18:30 2016 Print This Article

ഓർത്തഡോൿസ്‌ സഭയിൽ ഇനി വിവാഹം കഴിക്കണമെങ്കിൽ വധുവിനു സാരിയും ബ്ലൗസും നിർബന്ധമാക്കിക്കൊണ്ട് പാചാത്യ രീതിയിൽ ഉള്ള വസ്ത്രധാരണങ്ങൾ വിവാഹ സമയത്ത് പാടില്ല എന്ന് പരുമല സെമിനാരി മാനേജർ പത്ര കുറിപ്പ് പുറത്തിറക്കി.

പാശ്ചാത്യ രീതിയിലുള്ള ഗൌണും മറ്റും വ്യാപകമായതാണ് പുതിയ നിർദ്ദേശങ്ങൾക്ക് കാരണം. മണവാട്ടിക്കു മാത്രമല്ല തോഴിമാരെപ്പോലെ കൂടെ എത്തുന്നവർക്കും ഈ നിബന്ധനകൾ ബാധകം. ഇവന്റ് മാനേജ്‌മന്റ്‌ നിർദ്ദേശിക്കുന്ന ആളുകൾ ആണ് തോഴിമാരായ് എത്തുന്നത് എന്ന ആക്ഷേപം നേരത്തെ തന്നെ ഉണ്ടായിരുന്നു.

പള്ളിക്കുള്ളിലെ ചടങ്ങുകൾക്ക് രണ്ടു വീഡിയോയും, രണ്ടു ഫോട്ടോഗ്രാഫർ എന്നിവരിൽ കൂടതൽ ഉണ്ടാകാൻ പാടില്ല.ചടങ്ങ് ചിത്രികരിക്കാൻ ക്രെയിൻ പോലെ ഉള്ള സാധനങ്ങൾ പള്ളിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ല. പള്ളിക്കുള്ളിലെ ചടങ്ങുകൾ മൊബൈൽ ഫോണിൽ പകർത്താൻ അനുവദിക്കില്ല.

ആരാധനാ സമയത്ത് ഓടി നടന്നുള്ള വീഡിയോ ചിത്രീകരണം പാടില്ല. തലയിൽ നെറ്റ് ക്രൌണ്‍ എന്നിവ പാടില്ല. കുരിശു മാലയിൽ തൂങ്ങപെട്ട രൂപം പാടില്ല, പള്ളിക്കുള്ളിൽ മണവാട്ടിയും , മണവാളനും ചെരുപ്പ് ധരിക്കാൻ പാടില്ല. ശിരോ വസ്ത്രം എല്ലാ സ്ത്രീകൾക്കും നിർബന്ധം. സ്ത്രീകളും പുരുഷന്മാരും അവരവർ നിഷ്കർഷിച്ചിരിക്കുന്ന സ്ഥലത്ത് നില്ക്കണം തുടങ്ങിയവ നിബധനകളിൽ പെടുന്നു.

ഈ പേജ് ലൈക്കും ഷെയറും ചെയ്യാൻ മറക്കരുതേ… ക്രിസ്തീയ വാർത്തകൾക്കും സാമൂഹ്യ പ്രതിബദ്ധതയുള്ള വാർത്തകൾക്കും “ക്രിസ്ത്യൻ മീഡിയ ഓൺലൈൻ” എന്ന ഈ പേജ് ലൈക് ചെയ്യുക..

  Categories:
view more articles

About Article Author

Christianmediaonline
Christianmediaonline

View More Articles
write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.

3 + 1 =